![]()
വടക്കാഞ്ചേരി : വേനൽ കടുത്തതോടെ ജലക്ഷമത്തിന് പരിഹാരമായി വാഴാനി അണക്കെട്ടിൽ നിന്നും വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നു വിട്ടിരുന്നു.ഇപ്പോൾ പുഴയിൽ ധാരാളം വെള്ളം ഉണ്ട്.എന്നാൽ ഇത് ഉപയോഗിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ജനങ്ങൾ. കിണറുകളിലെയും മറ്റും വെള്ളത്തിന്റെ അളവ് താന്നതോടെ ആളുകൾ കുളിക്കാനും അലക്കാനുമെല്ലാം പുഴയെ ആണ് ആശ്രയിക്കുന്നത്.പുഴയുടെ കാഞ്ഞിരക്കോട് ,മുട്ടിക്കൽ ,കുണ്ടന്നൂർ ഭാഗങ്ങളിൽ പായൽ നിറഞ്ഞ് ഒഴുക്കിന് തടസ്സമായി നിൽക്കുന്നതാണ് പ്രശ്നം.ഇതിനാൽ തന്നെ ഈ ഭാഗങ്ങളിൽ പുഴയിൽ ഇറങ്ങാൻ പോലും ആകുന്നില്ല.ഇതിന് പുറമെ പുഴയിലെ വെള്ളം സ്വകാര്യ വ്യക്തികൾ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.വലിയ മോട്ടോറുകൾ വച്ച് പറമ്പുകളിലേക്ക് മണിക്കൂറുകളോളം വെള്ളം അടിക്കുകയാണ് ചെയ്യുന്നത്.ഇതുമൂലം സംഭരിച്ചു വച്ച വെള്ളം ദിവസങ്ങൾക്കുള്ളിൽ തന്നെ വറ്റിപ്പോകുന്ന അവസ്ഥയാണുള്ളത്.