വടക്കാഞ്ചേരി നഗരസഭയിൽ പബ്ലിക് വൈ ഫൈ പദ്ധത

വടക്കാഞ്ചേരി : സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിന്റെ വൈ ഫൈ പദ്ധതി നഗരസഭയിൽ നടപ്പിലാക്കാൻ തീരുമാനമായി. നഗരസഭയുടെ പ്രധാന ഓഫീസിനും മുണ്ടത്തിക്കോട് സോണൽ ഓഫീസിനും നൂറ് മീറ്റർ ചുറ്റളവിൽ ഈ സൗകര്യം ലഭ്യമാകും.ഐ.ടി.മിഷൻ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാണ് വൈ ഫൈ ഹോട്ട് സ്പോട്ട് സംവിധാനം ഒരുക്കുന്നത്.ഇതിലൂടെ ജനങ്ങൾക്ക് സർക്കാർ വെബ് സൈറ്റുകൾ എളുപ്പത്തിൽ ഉപയോഗിക്കാനാവും.