![]()
വടക്കാഞ്ചേരി : ആക്ട്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ ധനസമാഹരണം നടത്തുകയാണ് കുമ്പളങ്ങാട് ഗ്രാമവാസികൾ.റോഡപകടങ്ങളിൽ സൗജന്യ സേവനം നടത്തുന്ന ആക്ട്സിന്റെ ആംബുലൻസ് ടെസ്റ്റ് വർക്കുകളിലൂടെ നവീകരണം നടത്തുന്നതിനാണ് ആക്ട്സ് പ്രവർത്തകർ പുതുമയുള്ള മാർഗം തേടിയത്. ഉത്സവക്കാലമായതിനാൽ പണപ്പിരിവ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വീടുകളിൽ നിന്നും പഴയ പത്രങ്ങളും മാസികകളും നശിച്ചുപോകുന്ന ഉപയോഗ ശൂന്യമായ പാത്രങ്ങളും ശേഖരിച്ച് തൂക്കിവിറ്റ് പണം കണ്ടെത്താൻ ഉള്ള തീരുമാനത്തിന് വലിയ സഹകരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്.ജനങ്ങളുടെ ഹൃദ്യമായ സഹകരണത്തിന് നന്ദി പറയാൻ ആക്ട്സ് ജനറൽ സെക്രട്ടറി ഫാദർ ഡേവിസ് ചിറമ്മൽ നേരിട്ടെത്തി.കുമ്പളങ്ങാട് വായനശാല ഹാളിൽ നടന്ന ചടങ്ങിൽ ആക്ട്സ് ജനറൽ സെക്രട്ടറി ഫാദർ ഡേവിസ് ചിറമ്മൽ,ആക്ട്സ് ബ്രാഞ്ച് പ്രസിഡന്റ് വി.വി.ഫ്രാൻസിസ്,യൂണിറ്റ് സെക്രട്ടറി ജോർജ്ജ് പ്രിൻസ്,വായനശാല സെക്രട്ടറി എം.വി.സുരേഷ് എന്നിവർ സംസാരിച്ചു.