വടക്കാഞ്ചേരി പുഴയുടെ അതിർത്തികൾ അളന്ന് തിട്ടപ്പെടുത്തുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയുടെ അതിർത്തികൾ അളന്ന് തിട്ടപ്പെടുത്തി തിരിച്ചു പിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഡോ.പി.കെ ബിജു എം.പി.യുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് കിലയിൽ നടന്ന കലക്ടറുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികൾ ആരംഭിച്ചത്. തൃശൂർ ജില്ലാ സർവേ വിഭാഗം നടത്തിയ സർവേയുടെ ആദ്യദിനത്തിൽ തന്നെ കയ്യേറ്റം നടന്ന 2.82 ഏക്കർ സ്ഥലം കണ്ടെത്തുകയും തിരിച്ചുപിടിക്കുകയും ചെയ്തു. കയ്യേറ്റമുണ്ടായിരുന്ന സ്ഥലങ്ങൾ ബന്ധപ്പെട്ട വ്യക്തികൾ സ്വമേധയാ വിട്ടുനല്കുകയായിരുന്നു.ജില്ലാ സർവേ ഓഫീസിലെ ഉദ്യോഗസ്ഥരും വടക്കാഞ്ചേരി നഗരസഭ പ്രതിനിധികളും സർവേക്ക് നേതൃത്വം നൽകി.