![]()
എങ്കക്കാട് : വടക്കാഞ്ചേരി എങ്കെക്കാട് നിറച്ചാർത്ത് കലാ സാംസ്കാരിക സമിതി നടത്തുന്ന ചിത്രകലാ ക്യാമ്പിന് തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ സി.രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എങ്കെക്കാട് കലാ സമിതി ഗ്രൗണ്ടിൽ ജനുവരി 12 മുതൽ 14 വരെയാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.18-)ളം ചിത്രകാരൻമാർക്കൊപ്പം തദ്ദേശീയ കലാകാരൻമാരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിനോടനുബന്ധിച്ചു കണ്യാർ കളി, ദഫ് മുട്ട്, കാവ്യസന്ധ്യ, ചിത്രനടന ഫ്യൂഷൻ, നാടൻ കലാരൂപങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.