ഉത്രാളിപ്പൂരം അഖിലേന്ത്യ പ്രദർശനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു

വടക്കാഞ്ചേരി : ഉത്രാളിപ്പൂരത്തിനോട് അനുബന്ധിച്ചു നടത്തുന്ന അഖിലേന്ത്യാ പ്രദർശനത്തിന് സംഘാടകസമിതി രൂപീകരിച്ചു.വടക്കാഞ്ചേരി ഗവ സ്കൂൾ ഗ്രൗണ്ട് ആണ് ഇക്കൊല്ലവും പ്രദർശന വേദി.വടക്കാഞ്ചേരി നഗരസഭ, വിവിധ ദേശങ്ങൾ, സംഘടനകൾ എന്നിവയുടെ എല്ലാം പങ്കാളിത്തത്തോടെ ആണ് പൂരം പ്രദർശനം.സമിതി രൂപീകരണ വേളയിൽ മന്ത്രി ശ്രീ എ. സി.മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംഘടകസമിതി ഭാരവാഹികളായി ശിവപ്രിയ സന്തോഷ്- ചെയർപേഴ്സൺ, എം ആർ.അനൂപ് കിഷോർ- വർക്കിങ് ചെയർമാൻ, എ. കെ.സതീഷ് കുമാർ- ജനറൽ സെക്രട്ടറി, എസ്. ബസന്ത് ലാൽ -ചീഫ് കോ ഓർഡിനേറ്റർ, കെ.അജിത് കുമാർ- കോ ഓർഡിനേറ്റർ, അജിത്ത് മല്ലയ്യ -ജനറൽ കൺവീനർ , തുളസി കണ്ണൻ- ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.