![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി പുഴയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും പുഴയുടെ പുനഃരുജ്ജീവനത്തിന് ആവശ്യമായ .മാർഗ്ഗങ്ങൾ കണ്ടെത്താനും വിദ്യാർത്ഥികൾ രംഗത്ത്.കാർഷിക സർവ്വകലാശാലയിലെ അവസാനവർഷ വിദ്യാർത്ഥികളാണ് 'പുനർജനി' എന്നാ പേരിൽ പുഴയെ സംബന്ധിച്ച പഠനങ്ങൾക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആണ് വിവരശേഖരണം. പരിസരവാസികളോടും മുതിർന്നവരോടും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയും നേരിട്ടുള്ള കണ്ടെത്തലുകളിലൂടെ ലഭിച്ച വിവരങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടും റിപ്പോർട്ട് തയ്യാറാക്കി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും.വിദ്യാർത്ഥികൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉള്ള പഠനം ഇതാദ്യമാണ്.ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായാണ് പുഴയെ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾ ശേഖരിക്കുന്നത്.വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സർവകലാശാല ഡീൻ ജോർജ്ജ് തോമസ്,അസ്സോസിയേറ്റ് ഡീൻ ഡോ.ജയശ്രീ കൃഷ്ണൻകുട്ടി എന്നിവരും ഒപ്പം ഉണ്ട്.