![]()
വടക്കാഞ്ചേരി : അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന രോഗീ സംഗമം എം.എൽ.എ .അനിൽ അക്കരെ ഉദ്ഘാടനം ചെയ്തു.പാവപ്പെട്ടവർക്കും രോഗികൾ ആയവർക്കുമായുള്ള അരിവിതരണവും ചികിത്സാസഹായ വിതരണവും ഈ അവസരത്തിൽ നടന്നു.ചടങ്ങിൽ 'അമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഇ. രാമൻകുട്ടി, ഉണ്ണി വടക്കാഞ്ചേരി,കരീം പന്നിത്തടം ,ഇ. കെ.ദിവാകരൻ തുടങ്ങി നിരവധി പേർ യോഗത്തിൽ പ്രസംഗിച്ചു.