വടക്കാഞ്ചേരിയിൽ ഗ്രാമീണ റോഡുകളുടെ വികസനത്തിന് 10 കോടി രൂപ

വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിന് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പത്ത് കോടി രൂപ അനുവദിച്ചു.മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ റോഡുകൾ ടാർ ചെയ്യുന്നതിനും ശുദ്ധജല വിതരണ പൈപ്പുകളും തെരുവ് വിളക്കുകളുംസ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. കോലഴി,അവണൂർ,തെക്കും കര,കൈപ്പറമ്പ്,മുളങ്കുന്നത്തുകാവ് തുടങ്ങിയ പഞ്ചായത്തുകളിൽ ആണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.ധനമന്ത്രിയുടെ നിർദ്ദേശപ്രകാരം അടുത്ത സാമ്പത്തിക വർഷത്തിലേക്ക് വേണ്ട 50 ഓളം പദ്ധതികൾ സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.