വടക്കാഞ്ചേരി പോലീസ് രക്ഷാപ്രവർത്തകരായി; ഒന്നരവയസുകാരന് ജീവൻ തിരിച്ചുകിട്ടി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒന്നരവയസുകാരന് ജീവൻ തിരിച്ചുകിട്ടി. തോന്നൂർക്കര ആനക്കാട്ടിൽ സുന്ദരന്റെ മകനാണ് അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ ആശുപത്രിക്കാർ കൈ ഒഴിഞ്ഞതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ആംബുലൻസിനായി തിരയുമ്പോൾ വടക്കാഞ്ചേരി എസ്.ഐ.രതീഷാണ് പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകിയത്.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.