വടക്കാഞ്ചേരിയിൽ ഭരതൻ സ്മൃതി ഇന്ന്

വടക്കാഞ്ചേരി : പത്തൊൻപതാം ചരമവാർഷിക ദിനത്തിൽ സംവിധായകൻ ഭരതനെ ജന്മനാട് സ്മരിക്കുക്കും.കെ.പി.എ. സി.ലളിത ഭദ്രദീപം തെളിയിച്ചു ചിത്രത്തിന് മുന്നിൽ പൂക്കളർപ്പിച്ചു.മൂന്നു വർഷങ്ങൾക്കു മുൻപ് ലൈബ്രറിയിൽ സ്മൃതി ദിനത്തിൽ അഭിനയത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടത്തിന്റെ ഓർമ്മയ്ക്ക് ലളിത നട്ട ചെമ്പകം പൂത്തു.ഈ പൂക്കളാണ് ഭരതന്റെ ദീപ്ത സ്മരണയ്‌ക്ക് മുന്നിൽ അർപ്പിച്ചത്.ഭരതനെ മാത്രമല്ല പി.എൻ.മേനോനും,ഒടുവിലും,കലാമണ്ഡലം ഹൈദരാലിയുമുൾപ്പെടെ മണ്മറഞ്ഞ വടക്കാഞ്ചേരിയിലെ പ്രതിഭകളുടെ സ്മരണയ്ക്കായി സാംസ്കാരിക സമുച്ചയം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സംഘടത്ത നാടക അക്കാദമി ചെയർപേഴ്സൻ കൂടിയായ ലാളിത പറഞ്ഞു.സ്ഥലം നൽകിയാൽ സ്മരകത്തിനുള്ള സഹായം ലഭ്യമാക്കണമെന്ന് സുരേഷ് ഗോപി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. അക്കാദമിയുടെ  നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ സംഗീതോത്സവം നടത്തും.ജയരാജ് വാര്യർ ആയിരുന്നു ഭരതൻ സ്മൃതി പ്രഭാഷണം. ഭരതൻ സിനിമകളിലലെ കഥാപാത്രങ്ങളിലൂടെയാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നേടിയ നടന്മാർ ഇന്നും അറിയപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു . ലൈബ്രറി പ്രസിഡന്റ് വി.മുരളിഅധ്യക്ഷനായി.സ്മാരകം നിലനിർത്താനുള്ള സ്ഥലം കണ്ടെത്തുമെന്നു നഗരസഭാ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ ഉറപ്പ് നൽകി.