മങ്ങാട് പൂട്ടിയിട്ട വീട്ടിൽ മോഷണം

മങ്ങാട് : മങ്ങാട്  നാലാംകല്ല് മുട്ടിക്കൽ വീട്ടിൽ അബൂബക്കറിന്റെ വീട്ടിൽ മോഷണം. രണ്ട് മൊബൈൽ ഫോണും മിക്സർ ഗ്രൈൻഡറുമാണ് മോഷണം പോയത്‌.വീട് പൂട്ടിയിട്ട് അഞ്ച് ദിവസമായി ത്രിശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വീട്ടുകാർ.പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ടു പരിശോധിച്ചപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്തത് കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് വീട്ടിനുള്ളിൽ പരിശോധന നടത്തി.വീട്ടിനുള്ളിൽ രണ്ട് അലമാരകൾ കുത്തിതുറന്നിട്ടുണ്ട്.