വടക്കാഞ്ചേരി പള്ളി തിരുന്നാൾ കൊടികയറി
വടക്കാഞ്ചേരി : വടക്കാഞ്ചേരി ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പു തിരുന്നാളിന് കൊടികയറി.ഫൊറോനാ വികാരി ഫാദർ തോബിയാസ് ചാലയ്ക്കൽ കൊടികയറ്റകർമ്മം നിർവഹിച്ചു. ജനുവരി 20,21 തിയതികളിൽ ആണ് തിരുന്നാൾ.20 ന് വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ് പള്ളിയിൽ എത്തും.21 ന് ആഘോഷമായ തിരുന്നാൾ കുർബാന പ്രദക്ഷിണം എന്നിവ നടക്കും.