![]()
വടക്കാഞ്ചേരി : തൃശ്ശൂർ ജില്ലയിലെ പലഭാഗങ്ങളിലായി വ്യാഴാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാലത്ത് 5.14 നും 7.50.നുമാണ് ഭൂചലനം ഉണ്ടായത്. പുലർച്ചെ ഭൂമിക്കടിയിൽ ശബ്ദം കേൾക്കുകയും പിന്നീട് വലിയ മുഴക്കത്തോട് കൂടിയ വിറയൽ ഉണ്ടാവുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. റിക്ടർ സ്കെയിലിൽ 1.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ദേശമംഗലം ആണ്. കഴിഞ്ഞ കുറെ വർഷമായി തുടർച്ചയായി ഭൂകമ്പം അനുഭവപ്പെടുന്ന സ്ഥലമാണിത്.