ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശന ബ്രോഷർ പ്രകാശനം ചെയ്തു

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനത്തിന്റെ ബ്രോഷർ കൃഷിവകുപ്പ്‌ മന്ത്രി വി.എസ്.സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന് നൽകി പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 10 മുതൽ 28 വരെ വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പ്രദർശനം. തിങ്കളാഴ്ച വൈകിട്ട് സിനിമ താരം രചന നാരായണൻകുട്ടി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും. ബ്രോഷർ പ്രകാശന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, പൂരം ചീഫ് കോ-ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി, പ്രദർശന കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ.സതീഷ് കുമാർ, തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.