മുറുകുന്ന ഗതാഗത കുരുക്ക് : വടക്കാഞ്ചേരി ബൈപ്പാസ് ചർച്ച പുരോഗമിക്കുന്നു

വടക്കാഞ്ചേരി : വർദ്ധിക്കുന്ന ഗതാഗത കുരുക്കിന് ആശ്വാസമെന്നോണം നിലവിൽ വരാൻ പോകുന്ന ബൈപ്പാസിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു.ബൈപ്പാസ് - ട്രാഫിക് പ്രസശ്നങ്ങൾക്ക് പരിഹാരമാകുമ്പോൾ ടൗൺ ഇല്ലാതെ ആകുമോ എന്ന ഭയത്തിൽ വ്യാപാരികളും വീടും സ്ഥലവും നഷ്ടമാകുമോ എന്ന ഭയത്തിൽ പൊതുജനവും ആശങ്കയിൽ ആണ്.നാറ്റ്പാക് പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരാസൂത്രണ വിഭാഗം തയ്യാറാക്കിയ രണ്ടു ബൈപ്പാസുകളുടെ നിർദിഷ്ട രൂപരേഖ അറിയുവാനായി ഓഫീസുകളിൽ കയറി ഇറങ്ങുന്നവർ നിരവധിയാണ്.സംസ്ഥാന പാതയിലെ പത്താംകല്ലിൽ നിന്നും തുടങ്ങി എങ്കക്കാട് വഴി അകമലയിൽ എത്തിച്ചേരുന്നതാണ് ഒരു നിർദ്ദേശം. മറ്റൊന്ന് പാർളിക്കാട് നബാർഡ് റോഡിനെ ചാലിക്കുന്നുവഴി കുന്നംകുളം റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ ഉള്ളതുമാണ്.