ഓട്ടുപാറ കുളം : കരയ്ക്ക് കയറ്റിയിട്ട മാലിന്യം നീക്കാൻ നടപടിയായില്ല

ഓട്ടുപാറ : വർഷങ്ങളായി ഉപയോഗശൂന്യമായി മലിനമായി കിടന്നിരുന്ന ഓട്ടുപാറ കുളം, കുറച്ചു ദിവസങ്ങൾക്ക് മുൻപ് സി.പി.ഐ.എം.ശ്രമദാനത്തിലൂടെ വൃത്തിയാക്കി മാലിന്യങ്ങൾ കരയ്ക്ക് കയറ്റിയിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ടൺ കണക്കിന് മാലിന്യങ്ങൾ രണ്ടിടത്തായി കൂട്ടി ഇട്ടിട്ട് ദിവസങ്ങളായി.ഇതുവരെയും അത് മാറ്റാനുള്ള നടപടികൾ നഗരസഭ ആരോഗ്യ വകുപ്പ് കൈക്കൊണ്ടിട്ടില്ല.മഴ കനത്തതോടെ മാലിന്യങ്ങൾ തിരിച്ചു കുളത്തിലേക്ക് തന്നെ ഒഴുകുന്ന അവസ്ഥയാണ്.ഏറെ ജലസമൃദ്ധമായിരുന്ന കുളം മാലിന്യങ്ങൾ മൂടി സമീപ വാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആണ് സി.പി.എം.സംസ്ഥാന സമ്മേളന ഭാഗമായി തീരുമാനിച്ചു ലോക്കൽ കമ്മിറ്റി കുളം ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.