ടൗണിൽ മോഷണം പെരുകുന്നു

വടക്കാഞ്ചേരി : ടൗണിൽ കാട്ടിലങ്ങാടി പഴയ റെയിൽ വേ ഗേറ്റ് എന്നിവിടങ്ങളിലായി അഞ്ചു വീടുകളിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ മോഷണം നടന്നു.വീടുകളിൽ നിന്നും പണവും മൊബൈൽ ഫോണുകളും കവർന്നു. കാട്ടിലങ്ങാടി ചൊവ്വല്ലൂർ വർഗീസിന്റെ വീട്ടിൽ നിന്നും 600 രൂപയും മൊബൈൽ ഫോണും കവർന്നു.അരിമ്പൂർ അജോ ജോസിന്റെ വീട്ടിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും, സമീപത്തെ ഷെഫീക്കിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും, പാണേങ്ങാടൻ ജോണിയുടെ വീട്ടിൽ നിന്ന് 400 രൂപയും മോഷ്ടാവ് കവർന്നു. പാലസ് റോഡിൽ ഗവ.എൽ.പി.സ്‌കൂളിന്റെ അടുത്ത് പ്രവർത്തിക്കുന്ന അങ്കണവാടി യുടെ ഓഫീസ് കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.പാറയ്ക്കൽ ജോബിയുടെ വീട്ടിൽ മോഷ്ടാവ് കടന്നു എങ്കിലും വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെട്ടു.ഓട് പൊളിച്ചാണ് എല്ലായിടത്തും മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്.വർഗ്ഗീസിന്റെ വീട്ടിൽ കയറിയ കള്ളനെ വീട്ടുകാർ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ പോലീസിനെ വിളിച്ചു വരുത്തി. ഇതേ സമയത്ത് തന്നെയാണ് മറ്റു വീടുകളിലും മോഷണം നടന്നിട്ടുള്ളത്.