ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് ഗതാഗതനിയന്ത്രണം

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.തൃശ്ശൂരില്‍ നിന്ന് ചേലക്കര,ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകളും വലിയ വാഹനങ്ങളും കുറാഞ്ചേരി സെന്‍റെറില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു പാര്‍ളിക്കാട്,കുമ്പളങ്ങാട്,കഞ്ഞിരക്കോട്,കുണ്ടന്നൂര്‍ ചുങ്കം,വരവൂര്‍,മുള്ളുര്‍ക്കര,വഴി തിരഞ്ഞു പോകേണ്ടതാണ്.ഷൊര്‍ണൂര്‍,ചേലക്കര ഭാഗത്ത്‌നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെറുതുരുത്തി ചുങ്കം,മുള്ളുര്‍ക്കര എന്നിവിടങ്ങളില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു ഇരുനിലംകോട്,വരവൂര്‍,കുണ്ടന്നൂര്‍ ചുങ്കം,കഞ്ഞിരക്കോട്,കുമ്പളങ്ങാട്,വടക്കാഞ്ചേരി കോടതി വഴി തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.കുന്നംകുളത്ത് നിന്നും പാലക്കാട്‌,ചേലക്കര,ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞു വരവൂര്‍,ഇരുനിലംകോട്,മുള്ളുര്‍ക്കര വഴി തിരിഞ്ഞു പോകേണ്ടതാണ്.പൂരത്തിനായി തൃശ്ശൂരില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഓട്ടുപാറ ബസ്‌ സ്റ്റാന്ടിനു എതിര്‍ വശത്തുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലും,പരുത്തിപ്ര മാങ്ങാ ഷെഡിലുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലും,കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങള്‍ ഒന്നാംകല്ല്‌ പാര്‍ക്കിംഗ് ഗ്രൌണ്ടിലും ഷൊര്‍ണൂര്‍,ചേലക്കര ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങള്‍ അകമല വിദ്യാഭവന്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സൌഹൃദ കോംപ്ലെക്സിലും ഫ്ലൈ വെല്‍ കര്‍വ് പാര്‍ക്കിംഗ് ഗ്രൌണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.