വടക്കാഞ്ചേരി നഗരസഭ സമ്പൂർണ ഭവനപദ്ധതി ഉദ്ഘാടനം 21 ന്

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ സമ്പൂർണ ഭവന പദ്ധതി ഉദ്ഘാടനം 21 ന് കാലത്ത് 10 മണിക്ക് അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി ശ്രീ. എ.സി.മൊയ്തീൻ നിർവഹിക്കും. ആദ്യ ഘട്ടം 30000 രൂപ 659 കുടുംബങ്ങൾക്ക് മന്ത്രി കൈമാറും.ഗുണഭോക്താക്കൾക്ക് നഗരസഭയുമായി നാളെ വരെ കരാറിൽ ഏർപ്പെടാം.659 വീടുകളിൽ ഓരോ വീടിനും 1.5.ലക്ഷം രൂപ കേന്ദ്ര സർക്കാരിൽ നിന്നും ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും 50000 രൂപ നഗരസഭ വിഹിതമായും ലഭിക്കും. സ്വന്തമായി ഭൂമിയുള്ളതും വീട് വയ്ക്കാൻ കഴിവില്ലാത്തതുമായ 1500 കുടുംബങ്ങളെ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.