തിരുന്നാൾ നേർച്ച ഭക്ഷണ വിതരണം പുതിയ മണ്ഡപത്തിൽ

വടക്കാഞ്ചേരി : സെന്റ്.ഫ്രാൻസിസ് സേവ്യർസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 177-ാം ദർശന തിരുനാളിന്റെ ഭാഗമായ നേർച്ച വിതരണം പുതിയ മണ്ഡപത്തിൽ നടത്തും എന്നു വികാരി ഫാദർ തോബിയാസ് ചാലയ്ക്കൽ അറിയിച്ചു.നിർമ്മാണം പുരോഗമിക്കുന്ന ഹാളിന്റെ ഒന്നാം നിലയിൽ ആണ് നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നത്.പതിനാലാം തിയതി 4 മണി മുതൽ 10 മണി വരെയും പതിനഞ്ചാം തിയതി 7 മണി മുതൽ 3 മണി വരെയുമാണ് നേർച്ച ഭക്ഷണ വിതരണം. ഹൈന്ദവർ ഉൾപ്പെടെ ഉള്ളവർ വിട്ടുനല്കിയ സ്ഥലത്ത് മൂന്നു നിലകളിലായി മൂന്ന് കോടി രൂപയോളം ചിലവിൽ നിർമ്മിക്കുന്ന പാരിഷ് ഹാൾ അടുത്ത വർഷം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.