ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായമൊരുക്കി പോലീസും നാട്ടുകാരും

വടക്കാഞ്ചേരി : മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആന്ധ്ര ചിറ്റൂർ സ്വദേശി മാബുൽ ബാഷ ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാതെ വിലപിച്ചിരുന്ന ബാഷയുടെ ഭാര്യയെയും മകളെയും കണ്ട് ദയ തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സി.പി.ഒ. എ. സി.ബിനോയ് ഇവരെ സഹായിക്കാൻ രംഗത്തിറങ്ങുകയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ആംബുലൻസ് വാടക18000 രൂപ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിരിച്ചു ഒറ്റരാത്രി കൊണ്ട് കുടുംബത്തിന് നൽകി. നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി മൃതദേഹം ഇന്നലെ രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി.