നഗരസഭയിലെ 5 ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ 5 ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നഗരസഭയിലെ 10, 11, 16, 17, 20 എന്നീ ഡിവിഷനുകളാണ് കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ നഗരസഭയിലെ 3 ഡിവിഷനുകൾ മാത്രമാണ് കണ്ടൈൻമെന്റ് സോണായി നിലവിലുള്ളത്. 15-)ആം ഡിവിഷൻ ആയ ബ്ലോക്ക് ഡിവിഷൻ, 18-)ആം ഡിവിഷൻ ആയ മങ്കര, 21-)ആം ഡിവിഷൻ ആയ വടക്കാഞ്ചേരി ടൗൺ എന്നിവയാണ് നിലവിലെ കണ്ടൈൻമെന്റ് സോണുകൾ.