വടക്കാഞ്ചേരിയിൽ 3 പേർക്ക് കൂടി കോവിഡ്.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 69 വയസ്സുള്ള സ്ത്രീക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയി. ആന്ധ്രാപ്രദേശിൽ നിന്നു വന്ന 32 വയസുള്ള പുരുഷനും തമിഴ്‌നാട്ടിൽ നിന്നു വന്ന 45 വയസ്സുള്ള പുരുഷനുമാണ് മറ്റു രോഗബാധിതർ. ആകെ 60 പേർക്കാണ് ഇന്ന് തൃശൂരിൽ രോഗം സ്ഥിരീകരിച്ചത്.