റെയിൽവെ സ്റ്റേഷന് സമീപം അപകടം, 2 പേർക്ക് ഗുരുതര പരിക്ക്.

വടക്കാഞ്ചേരി : തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ സമീപത്ത്‌ ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 പേർക്ക് സാരമായ പരുക്കേറ്റു. വരവൂർ സ്വദേശികളായ മഞ്ചേരി വീട്ടിൽ മോഹനൻ (61), മകൻ ജിതിൻ (30) എന്നിവർക്കാണ് പരുക്കേറ്റത്.ഷൊർണൂർ ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയും എതിരെ വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.