സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരിയുടെ വികസനത്തിന് പരിഗണന

വടക്കാഞ്ചേരി : 2018 ലെ സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിനും പരിഗണന. വടക്കാഞ്ചേരി വില്ലേജിൽ 43 ഏക്കർ സ്‌ഥലത്ത്‌ വ്യവസായ പാർക്ക് നിർമ്മിക്കാൻ ഉള്ള തീരുമാനം ബജറ്റിൽ ഉണ്ട്.ഇതിന് പുറമെ അത്താണി കെൽട്രോണിന്റെ നവീകരണത്തിനും,വടക്കാഞ്ചേരിക്ക് സമീപം കെ.എസ്.ഐ.ഡി.സി. യുടെ നേതൃത്വത്തിൽ ശാസ്ത്രീയവും സുരക്ഷിതവുമായ പടക്ക നിർമാണത്തിനാവശ്യമായ സംവിധാനം ഒരുക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.അത്താണി കെൽട്രോണിന്റെ നവീകരണത്തിന് 40 കോടിയും, അത്താണിയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റീൽ ഫോർജിങ് യൂണിറ്റിന് അഞ്ച് കോടിയും സിൽക്കിന് എട്ട് കോടിയും വകയിരുത്തി. വടക്കാഞ്ചേരി മണ്ഡലത്തിലെ നിലവിലെ പദ്ധതികൾക്കായും ബജറ്റിൽ തുക അനുവദിച്ചതായി അനിൽഅക്കരെ എം.എൽ.എ. അറിയിച്ചു. റോഡുകളുടെയും പാലങ്ങളുടെയും നവീകരണം,ജില്ലാആശുപത്രിയുടെ വികസനം,പുഴകൾ, മിനി ബസ് ബേ, റെയിൽ വേ അടിപ്പാത തുടങ്ങിയവയെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ബജറ്റിൽ ചൂണ്ടൽ പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കും പരിഗണന ലഭിച്ചു.