![]()
വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ വരി നിന്നു വലയുന്നത് വയോധികർ ഉൾപ്പെടെയുള്ള രോഗികൾ.അതിരാവിലെ എത്തുന്ന രോഗികൾ അധികവും തിരിച്ചു പോകുന്നത് ഉച്ചയായിട്ടാണ്.ടോക്കൺ എടുക്കാനും ഡോക്ടറെ കാണാനും ശേഷം ഫാർമസിയിലുംലാബിലുമെല്ലാം നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.ഇന്നലെ ഉച്ച വരെ ഏകദേശം രണ്ടായിരത്തോളം രോഗികൾ എത്തിയിട്ടുണ്ട്.ഉച്ച കഴിഞ്ഞും അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒ.പി.യിലും തിരക്ക് തന്നെയാണ്.ഇന്നലെ വന്ന 10 രോഗികൾ തല കറങ്ങി വീഴുകയും അതിൽ മൂന്നു പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. ജില്ലാ ആശുപത്രി ആയിട്ട് 4 കൊല്ലമായെങ്കിലും ഡോക്ടർമാരുടെ എണ്ണത്തിൽ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളത്.ബാക്കി സൗകര്യങ്ങളെല്ലാം കുറവാണ്.