മങ്കരയില്‍ നിന്നും പന്ത്രണ്ട് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

മങ്കര : മങ്കരയില്‍ നിന്ന് പന്ത്രണ്ടര അടിയോളം നീളം ഉള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. മങ്കര ചേപ്പലക്കോട് റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. എസ്റ്റേറ്റിലെ തൊഴിലാളിയായ സുരേഷ് ടാപ്പിങ്ങിന് എത്തിയപ്പോള്‍ ഇരവിഴുങ്ങി കിടക്കുന്ന രാജവെമ്പാലയെ കണ്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മച്ചാട് ഫോറസ്റ്റ് റേഞ്ചര്‍ കെ.അഷ്‌റഫ്, ഡെപ്യൂട്ടി റേഞ്ചര്‍ കെ.എ.സമ്പത്ത്ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. rajavembala-mankara2     rajavembala-mankara3 Photos and video courtesy : Arun Chandran