നഗരസഭ ഓഫീസ് 29 മുതൽ പുതിയ കെട്ടിടത്തിൽ

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭാ ഓഫീസ് സംസ്ഥാന പാതയോരത്തെ സർക്കാർ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നതിന്റെ ഉത്ഘാടനം 29 ന് മന്ത്രി എ. സി.മൊയ്തീൻ നിർവഹിക്കും.ആഗ്സ്റ്റ്  15 നകം ഓഫീസ് മാറ്റം പൂർത്തിയാക്കും.കഴിഞ്ഞ കൗണ്സിൽ യോഗത്തിൽ ഓഫീസ് മാറ്റത്തിനാവശ്യമായ ടെൻഡർ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.41 ഡിവിഷനുകളുള്ള ജില്ലയിലെ വലിയ നഗരസഭയായ വടക്കാഞ്ചേരിയിൽ 19 ജീവനക്കാരുടെ സേവനം മാത്രമാണ് ലഭിലക്കുന്നത്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചിനു ഓട്ടുപാറയിലുള്ള നഗരസഭ കോംപ്ലക്സിൽ ആവശ്യമായ സ്ഥലം സൗജന്യമായി നൽകുന്നതിനും കൗണ്സിൽ തീരുമാനിച്ചു.പുതിയ നഗരസഭാ കെട്ടിടത്തിന്റെ പ്ലാൻ നഗരസഭ ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. നഗരസഭ ആസ്ഥാന മന്ദിരം പണിയുന്നതിന് 2 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷയായി.