![]()
വടക്കാഞ്ചേരി : പുതിയ അധ്യയനവർഷത്തിൽ വടക്കാഞ്ചേരി നഗരസഭയിലെ രണ്ട് സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. പാർളിക്കാട്ടിലെയും പരുതിപ്രയിലെയും സർക്കാർ വിദ്യാലയങ്ങളാണ് ഈ അധ്യയനവർഷത്തിൽ ഹൈടെക് ആകുന്നത്.ഹാജർ ബുക്കുകൾക്കു പകരം ലാപ്ടോപ്പ് ആയിരിക്കും അധ്യാപകർ ക്ലാസ്റൂമുകളിൽ ഉപയോഗിക്കുക.കൂടാതെ ബ്ലാക്ക് ബോര്ഡിനൊപ്പം എൽ.സി.ഡി.സ്ക്രീനുകളും ക്ലാസ് റൂമിൽ ഉണ്ടായിരിക്കും.