ദേശമംഗലത്ത് രണ്ടു പേർക്ക് മലേറിയ സ്ഥിരീകരിച്ചു.

വരവൂര്‍ : മഴക്കാലം ആരംഭിച്ചതോടെ നാട്ടിൽ പകർച്ചവ്യാധികൾ പെരുകുന്നു. ദിവസം തോറും നൂറുകണക്കിന് ആളുകളാണ് ചികിൽസ തേടി ആശുപത്രികളിൽ എത്തുന്നത്.അതിനിടെ ദേശമംഗലത്ത് രണ്ടു പേർക്ക് മലേറിയ സ്ഥിരീകരിച്ചു.ഒഡീഷ സ്വാദേശികളായ തൊഴിലാളികളിലാണ് മലേറിയ കണ്ടെത്തിയത്. എരുമപ്പെട്ടിയിലും ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.