വടക്കാഞ്ചേരി ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ച് നടത്തി.

വടക്കാഞ്ചേരി : മച്ചാട് വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്‌ഞ്ച ഓഫിസിലേക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മങ്കരയിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് വനം വകുപ്പ് വഴി നൽകി സഹായിക്കുന്നു എന്നു ആരോപിച്ചാണ് മാർച്ചും ധർണയും നടന്നത്. കരുമത്ര പള്ളി വികാരി ഫാ.ജോബി പുത്തൂർ , അബ്‌ദുൾ റഹ്മാൻ , നഗരസഭ കൗൺസിൽമാരായ എം.ആർ. സോമനാരായണൻ, അബ്‌ദുൾ റസാഖ്, എം. എ. വേലായുധൻ എന്നിവർ സംസാരിച്ചു.