![]()
വടക്കാഞ്ചേരി : ചെറുതുരുത്തി പള്ളത്ത് പുലിയെ കണ്ടതായി നാട്ടുകാർ. പള്ളം സ്വദേശി അഷ്റഫ് ആണ് പുലിയെ കണ്ടതായി അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും വനപാലകരും ചേർന്നു പരിശോധന നടത്തി. പരിശോധനയിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി. എന്നാൽ കൂടുതൽ പരിശോധന നടത്താതെ പുലിയാണെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.