വടക്കാഞ്ചേരി ഫൊറോനാ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി

വടക്കാഞ്ചേരി : സെന്റ്.ഫ്രാൻസിസ് സേവ്യെഴ്‌സ് ഫൊറോന പള്ളിയിൽ വിശുദ്ധന്റെ 177-ാം ദർശന തിരുന്നാളിന് തുടക്കമായി.നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ ദീപാലങ്കരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.ഫൊറോന വികാരി ഫാദർ തോബിയാസ് ചാലയ്ക്കൽ സഹവികാരി ഫാ.പ്രിൻസ്.ചിരിയങ്കണ്ടത്ത് കൈക്കാരന്മാർ ,ജനറൽ കൺവീനർ കെ.എൽ.ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.മണ്ണുത്തി സെന്റ്.ആന്റണീസ് പള്ളി വികാരി ഫാദർ.ആന്റണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ശേഷമായിരുന്നു ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം.ഇന്ന് 4ന് നടക്കുന്ന നേർച്ച വെഞ്ചിരിപ്പിനും തിരുക്കർമ്മങ്ങൾക്കും ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി കാർമ്മികത്വം വഹിക്കും.വൈകീട്ട് 4 മുതൽ 10 വരെയാണ് നേർച്ച ഭക്ഷണ വിതരണം.തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ ആറിനും എട്ടിനും ഉച്ച കഴിഞ്ഞ് 4.30 നും ആണ് കുർബ്ബാന സമയക്രമം.വൈകീട്ട് കുർബ്ബാനയ്‌ക്ക് ശേഷം ഫാ.ഡൊമിനിക് കുന്നത്തിന്റെ കാർമ്മികത്വത്തിൽ തിരുസ്വരൂപം വഹിച്ചുള്ള ജപമാല പ്രദക്ഷിണവും 7.30.യ്‌ക്ക് തിരുമുറ്റമേളവും ഉണ്ടായിരിക്കും.