കഞ്ചാവ് വിൽപന നടത്തിയ മൂന്നംഗ സംഘം പിടിയിൽ

വടക്കാഞ്ചേരി : ജില്ലയിൽ പലയിടത്തും കഞ്ചാവ് വിൽപന നടത്തി വന്ന മൂന്നു പേരെ കോലഴി എക്സൈസ് സംഘം പിടികൂടി.നെന്മണിക്കര ചിറ്റിശ്ശേരി വിഷ്ണുജിത്, തലോർ സ്വദേശി മനുറോയ്‌, മാടക്കത്തറ സ്വദേശി സനീഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 30 പൊതി കഞ്ചാവും വിൽപ്പനയ്‌ക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.എക്സൈസ് ഇൻസ്‌പെക്‌ടർ എ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്‌ടർ കെ.വി.ബാബു, പ്രിവന്റീവ് ഓഫീസർമാരായ എ. ബി.പ്രസാദ്, കെ.സുരേഷ് കുമാർ, സി.ഇ. ഒ.മാരായ ടി.എസ്.സാജി,പി.പി.കൃഷ്ണകുമാർ,പി.പരമേശ്വരൻ എന്നിവർ പങ്കാളികളായി.