ആക്ട്സ് ജീവകാരുണ്യ പ്രവർത്തന ധനശേഖരണ പരിപാടി

വടക്കാഞ്ചേരി : ജീവകാരുണ്യ സംഘടനയായ ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ നിലനിൽപ്പിനാവശ്യമായ ധനശേഖരണാർത്ഥം വീടുകളിൽ നിന്ന് പത്രം ശേഖരിക്കുന്ന പരിപാടി ഞായറാഴ്ച്ച നടന്നു .സംഘടന സെക്രട്ടറി അബ്ദുൾ സലീമിന്റെ നേതൃത്വത്തിലായിരുന്നു പത്ര ശേഖരണം വളണ്ടിയർമാരായ ഗിരീഷ്,റംഷാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നല്ല ഉദ്ദേശത്തോടെ നടത്തുന്ന സംഘടനയാണ് ആക്ട്സ്.സഹായ ഹസ്തങ്ങളുമായി ഏത് പാതിരാത്രിയ്ക്കും സേവനം നൽകാൻ ഈ സംഘം എത്താറുണ്ട്.ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന സമാഹാരണാർത്ഥം നടത്തുന്ന പരിപാടിയാണ് വീടുകളിൽ നിന്നും പഴയ പേപ്പർ സമാഹരിക്കുന്നത്.