വടക്കാഞ്ചേരി സ്വദേശിക്ക്‌ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതറാങ്ക്‌.

വടക്കാഞ്ചേരി : വടക്കാഞ്ചേരി സ്വദേശി എം.ശ്രീരാഗാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതറാങ്ക് കരസ്ഥമാക്കിയത്. സിവിൽ സർവ്വീസ് പരീക്ഷയിൽ 484-)o  റാങ്കാണ് ശ്രീരാഗ് നേടിയത്. വടക്കാഞ്ചേരി എങ്കെക്കാട് കുങ്കുമത്ത് വീട്ടിൽ കെ.മുകുന്ദന്റെയും ബേബിയുടെയും മകനാണ് ശ്രീരാഗ്.