വടക്കാഞ്ചേരി എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം വ്യത്യസ്തമായി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി സെന്റ്.ഫ്രാൻസിസ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തത നിറഞ്ഞതായി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതും അധ്യക്ഷപദവി അലങ്കരിച്ചതും സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനികളാണ്. നഗരസഭാ കൗൺസിലറും ടീച്ചർമാരും പങ്കെടുത്ത യോഗത്തിലാണ് സ്കൂൾ കുട്ടികൾ തിളങ്ങി നിന്നത്. നാലം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഐഷ മെഹ്‌റിൻ ഉദ്ഘാടനവും മിന്നത്ത് റൂബി അധ്യക്ഷതയും വഹിച്ചു.   18813568_1721540561471668_799499057080101566_n   18813989_1721540631471661_1469222756593495397_n   18767470_1721540711471653_8074571132220775266_n   18813550_1721540751471649_4460258400140757895_n