ശ്രീധരൻ വടക്കാഞ്ചേരിക്ക്‌ എ. പി.തോമസ് ദൃശ്യപ്രതിഭ പുരസ്‌കാരം.

വടക്കാഞ്ചേരി : ചാലക്കുടിയിലെ ഫോട്ടോഗ്രാഫർ ആയ എ. പി.തോമസിന്റെ ഓർമക്കായി പത്രപ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന കേരളം എന്ന വിഷയം ആസ്പദമാക്കിയുള്ള അഖില കേരള ഫോട്ടോഗ്രാഫി മത്സരത്തിലൂടെയാണ് ശ്രീധരൻ വടക്കാഞ്ചേരി ദൃശ്യപ്രതിഭ പുരസ്‌കാരത്തിനു അര്‍ഹനായത്. 5000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.