മലയാറ്റൂർ തീർത്ഥാടകർക്ക് തണലേകി വടക്കാഞ്ചേരി പള്ളി

വടക്കാഞ്ചേരി : തുടർച്ചയായ പന്ത്രണ്ട് വർഷമായി മലയാറ്റൂർ തീർത്ഥാടകർക്ക് വിശ്രമ സൗകര്യം ഒരുക്കി വടക്കാഞ്ചേരി പള്ളി മാതൃകയാകുന്നു.കാൽനടയായി മലയാറ്റൂർ തീർഥാടനം നടത്തുന്ന വിശ്വാസികൾക്ക് ഭക്ഷണവും വൈദ്യസഹായവും ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള വിശ്രമ സൗകര്യങ്ങളും പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. ചുക്കുകാപ്പി ,തണ്ണിമത്തൻ, വെള്ളം ഉൾപ്പെടെയുള്ള എല്ലാം ഇവിടെ ലഭ്യമാണ്.സമീപ ജില്ലകളിൽ നിന്നും കാൽനടയായി വളരെ അധികം കിലോമീറ്ററുകൾ താണ്ടി എത്തുന്ന തീർഥാടകർക്ക് 24 മണിക്കൂറും ലഭ്യമാകുന്ന ഈ സൗകര്യം വലിയ അനുഗ്രഹം തന്നെയാണ്. മാർച്ച് 20 ന് ആരംഭിച്ച ഈ സൗകര്യം 30 വരെ ലഭ്യമാണ്. ഫോട്ടോ കടപ്പാട് : ജിജാസാൽ