![]()
ഓട്ടുപാറ : ഇരുട്ടിൻറെ മറവിൽ നെൽപാടങ്ങൾ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചു മണ്ണു മാഫിയയ്ക്കും കൂട്ടുനിൽക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ കർഷകസംഘം കാഞ്ഞിരക്കോട് വില്ലേജ് മാർച്ച് സംഘടിപ്പിച്ചു. കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കം സെന്ററിൽനിന്ന് ആരംഭിച്ചു ഓട്ടുപാറ മാർക്കറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിനു മുന്നിലേക്ക് ആയിരുന്നു മാർച്ച്.തുടർന്നു ധർണ്ണയും നടന്നു. സി.പി.ഐ.എം. വടക്കാഞ്ചേരി ഏരിയസെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എം.എസ്.സിദ്ധൻ അധ്യക്ഷതവഹിച്ചു. കെ.വി.രാജശേഖരൻ സ്വാഗതം പറഞ്ഞു. കെ.എസ്.കെ.ടി.യു.ഏരിയ സെക്രട്ടറി പി.മോഹൻദാസ്, കെ.എസ്.കെ.ടി.യു.ഏരിയ പ്രസിഡന്റ് ഒ.ബി.സുബ്രഹ്മണ്യൻ ,കർഷകസംഘം ഏരിയ സെക്രട്ടറി ടി.വി.സുനിൽകുമാർ , റീന ജോസ് , വി.വിശ്വനാഥൻ, കെ.ടി.രാജൻ എന്നിവർ സംസാരിച്ചു.