ആക്ട്സിന്റെ സജീവ പ്രവർത്തനങ്ങൾക്കായി വീടുകളിൽ നിന്നും പഴയപത്രങ്ങൾ ശേഖരിച്ചു

വടക്കാഞ്ചേരി : ആക്ട്സ് ജീവകാരുണ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണാർത്ഥം വീടുകളിൽ കയറിയുള്ള പഴയപത്രങ്ങളുടെ ശേഖരണം നടന്നു.ഇത് വിറ്റ് കിട്ടുന്ന പണം കൊണ്ട് ആംബുലൻസിന്റെ അറ്റകുറ്റപ്പണികൾ നടത്താനാണ് തീരുമാനം. ആംബുലൻസ് ഡ്രൈവറുടെ ശമ്പളം, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് പണം ആവശ്യമാണ് , ഈ സാഹചര്യത്തിൽ ആണ് ഇത്തരമൊരു രീതിയിൽ പണം കണ്ടെത്താൻ പ്രവർത്തകർ ശ്രമിക്കുന്നത്.അപകടം ഉണ്ടായി ഉടനെ ഏത് സാഹചര്യത്തിലും സമയത്തിലും ഇവർ സംഭവ സ്ഥലത്ത് എത്തി സേവനം നൽകിയിരുന്നു. ഇതിലൂടെ നിരവധി പേരെ മരണത്തിൽ നിന്ന് രക്ഷിക്കാനും ഇവർക്ക് കഴിഞ്ഞു.ഇതിനായി ആംബുലൻസ് സേവനം ഉറപ്പുവരുത്താനാണ് ഇത്തരം ഒരു മാർഗ്ഗം സ്വീകരിച്ചു പണം കണ്ടെത്തുന്നത്.പഴയ പത്രങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വിറ്റ് ആംബുലൻസ് സൗകര്യം ഉറപ്പുവരുത്താനായുള്ള ശ്രമത്തിന്റെ ഉദ്ഘാടനം ആക്ട്സ് ജനറൽ സെക്രട്ടറി ഫാദർ ഡേവിഡ് ചിറമ്മൽ കുമ്പളങ്ങാട് വായനശാല ഹാളിൽ നിർവഹിച്ചു.ആക്ട്സ് ബ്രാഞ്ച് പ്രസിഡന്റ് വി.വി ഫ്രാൻസിസ്, സെക്രട്ടറി കെ.എം.സലിം,യൂണിറ്റ് സെക്രട്ടറി ജോർജ്ജ് പ്രിൻസ്,വായനശാല സെക്രട്ടറി എം.വി.സുരേഷ് എന്നിവർ നേതൃത്വം നൽകി.