വടക്കാഞ്ചേരിയിൽ ചുമരെഴുത്തിനു തുടക്കം.

വടക്കാഞ്ചേരി : നഗരത്തിൽ ദൃശ്യസംസ്കാരം വളർത്തുന്നതിനായി വടക്കാഞ്ചേരി നഗരസഭ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി ചുമരെഴുത്ത് ആരംഭിക്കുന്നു.കേരള ലളിതകല അക്കാദമിയുടെയും നിറച്ചാർത്ത് കലാ സാംസ്കാരിക സമിതിയുടെയും പങ്കാളിത്തത്തോടെയാണ് ചിത്രങ്ങൾ ഒരുക്കുന്നത്. നഗരസഭയിലെ കുമ്പളങ്ങാടുള്ള പാഴ്വസ്തു സംസ്കരണ കേന്ദ്രത്തിന്റെ ചുമരുകളിലാണ് ചിത്രങ്ങൾ ഒരുക്കുന്നത്.