വി ടി ബലറാം എം എൽ എ ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി.

വടക്കാഞ്ചേരി : പാവങ്ങളുടെ പടത്തലവൻ സഖാവ് എ കെ ജി യെ അപമാനിച്ച വി ടി ബലറാം എം എൽ എ ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം സി ആര്‍ കാര്‍ത്തിക , വടക്കാഞ്ചേരി ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് വി എം അബ്ദുല്‍ അസീസ്‌ , എം യു സുരേഷ് , വി എം കബീര്‍, പി എസ് സുധീഷ്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓട്ടുപാറ വടക്കാഞ്ചേരി മേഖല കമ്മറ്റികളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.