വിയ്യൂർ ജയിലിൽ ഇനി പെട്രോളും.
വടക്കാഞ്ചേരി : വിയ്യൂർ സെൻട്രൽ ജയിലിലെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നാട മുറിച്ചുള്ള ഉദ്ഘാടനവും ആദ്യ ഇന്ധനം നിറക്കലും ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ വാർഡ് കൗൺസിലർ സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്, മേയർ അജിത ജയരാജൻ, മന്ത്രിമാരായ വി.എസ്.സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പമ്പിൽ പതിനഞ്ചോളം ജയിൽ അന്തേവാസികൾക്ക് ജോലി ലഭ്യമാകും.