പഴയന്നൂരിൽ കോവിഡ് ബാധിച്ചവരുടെ റൂട്ട് മാപ് പുറത്ത് വിട്ടു

വടക്കാഞ്ചേരി : പഴയന്നൂരിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചവരുടെ റൂട്ട് മാപ് പുറത്ത് വിട്ടു. പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ 3 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആയതിനാൽ പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. 21/07/2020 ചൊവ്വാഴ്ച കാലത്ത് 7.45 നു തിരുവില്വാമലയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ശിവപാർവതി എന്ന ബസ്സിൽ തിരുവില്വാമലയിൽ നിന്നും പെരിങ്ങാവ് വരെയും 23/07/2020 വ്യാഴാഴ്ച വൈകീട്ട് 5.30 ന് അൽ അമീൻ എന്ന ബസ്സിൽ പെരിങ്ങാവ് മുതൽ തിരുവില്വാമല വരെയും യാത്ര ചെയ്തിട്ടുണ്ട്. അതിനാൽ ഈ സമയങ്ങളിൽ ഈ ബസ്സുകളിൽ യാത്ര ചെയ്തിട്ടുള്ള എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.