യു. ആർ. പ്രദീപ് എം.ൽ.എ. സ്വയം നിരീക്ഷണത്തിൽ
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ കോവിഡ് സ്ഥിരീകരിച്ച തഹസിൽദാറുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ എം.ൽ.എ യു. ആർ. പ്രദീപ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മായന്നൂർ നവോദയ സ്കൂളിനെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇവർ ഒരുമിച്ച് പങ്കെടുത്തത്. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ചു നടന്ന പ്രസ്തുത യോഗത്തിൽ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.