വിസ തട്ടിപ്പുമായി ബന്ധപ്പെട്ട സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

വടക്കാഞ്ചേരി : സിംഗപ്പൂരിലേക്ക് തൊഴിൽ വിസ വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിച്ച കേസിലെ  പ്രതികൾ എന്ന് കരുതുന്ന രണ്ടുപേർ പിടിയിലായി.കോഴിക്കോട് സ്വദേശികളായ തലക്കളത്തൂർ നാലുവയൽ കോളനിയിൽ ഷാഹിദ് അലി, ഇനങ്ങാപ്പുഴ പൂലോട് പുതുപ്പാടി കാളക്കണ്ടത്തിൽ ജലാലുദ്ധീൻ എന്നിവരെ അഡീഷണൽ എസ്.ഐ.ടി.കെ.ശശീന്ദ്രനാണ് അറസ്റ്റ് ചെയ്തത്.വാഴാനി വിരുപ്പാക്ക ചെറുവായിൽ അബ്‌ദുൽ ഷാഫിയുടെ പരാതിയിലാണ് അറസ്റ്റ്.ഷാഫി ഉൾപ്പെടെ14 പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിച്ചു എന്നാണ് കേസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ തട്ടിപ്പുകൾ നടത്തിയതായി സൂചന.കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ സ്ത്രീ പ്രതികളെ ഇന്നലെ സ്റ്റേഷനിൽ എത്തി തിരിച്ചറിഞ്ഞിരുന്നു. ഇവരെ ഇടനിലക്കാരിയാക്കി ആ ഭാഗത്തു  നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു .പ്രതികൾ മറ്റുപല പേരുകളിലുമായാണ് തട്ടിപ്പ് നടത്തിയിരുന്നത്.ഇവരുടെ കയ്യിൽ ഒന്നിലധികം തിരിച്ചറിയൽ കാർഡുകളുണ്ട്. വിരുപ്പാക്കായിൽ പണം നഷ്ടപ്പെട്ട ജമാൽ വെള്ളറക്കാട് വച്ച് പ്രതികളെ തടഞ്ഞു വയ്ക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു.2