വിസ തട്ടിപ്പ് കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു

വടക്കാഞ്ചേരി : സിംഗപ്പൂർ തൊഴിൽ വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഷാഹിദ് അലി, കെ.എം.ജമാലുദ്ദീൻ എന്നിവരെ വെള്ളിയാഴ്ച കോടതി റിമാൻഡ് ചെയ്തു.പ്രതികളുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇവർക്കെതിരെ സമാനമായ പരാതികളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.തട്ടിപ്പുസംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നും വ്യക്തമാണ്.ഇതേ രീതിയിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇവർ നടത്തിയിട്ടുണ്ട്.പേരും അഡ്രസ്സും എല്ലാം തെറ്റായി നൽകിയാണ് ഇവർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.പരാതിക്കാർ നേരിട്ടും ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പണം നൽകിയിട്ടുണ്ട്.ഇങ്ങനെ ലഭിച്ച പണം അപ്പപ്പോൾ തന്നെ ഇവർ പിൻവലിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. അവിടെയും ഇവർ നൽകിയ അഡ്രസ്‌ വ്യാജമാണ്.