നിറച്ചാർത്ത് നാലാം പതിപ്പ് ഉദ്ഘാടനം വെള്ളിയാഴ്ച

വടക്കാഞ്ചേരി : നിറച്ചാർത്ത് നാലാം പതിപ്പ് ഉദ്ഘാടനം വെള്ളിയാഴ്ച എങ്കക്കാട് നടക്കും.കഴിഞ്ഞ 3 വർഷമായി നിറച്ചാർത്ത് കലാകാരൻമാരുടെ കൂട്ടായ്മയുടെ നാലാം പതിപ്പ് ഉദ്ഘാടനം ആണ് വെള്ളിയാഴ്ച നടക്കുന്നത്.നാളെ വൈകീട്ട് ഉങ്ങിൻതറ അങ്കണത്തിൽ തിരക്കഥാകൃത്ത് ജോൺ പോൾ, ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യാൻ ചന്ദ്രൻ, കലാ നിരൂപകൻ ബിജു കുമാർ മേനോനും ചേർന്ന് നിർവഹിക്കും.മലയാള സിനിമയെ സ്റ്റുഡിയോ സെറ്റുകളിൽനിന്ന്  പുറം ലോകത്തെത്തിച്ചു നവീകരിച്ച സംവിധായകൻ പി.വി.മേനോന്റെ ഓർമ്മയ്ക്ക് മുൻപിലാണ് ഇക്കൊല്ലത്തെ നിറച്ചാർത്ത് സമർപ്പിക്കുന്നത്.  സമീപ പ്രദേശത്തെ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 ഓളം നവചിത്രരചയിതാക്കളാണ് ലളിത കലാ അക്കാദമിയോട് ചേർന്ന് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.